Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GazaGenocide

സൊ​ഹ്‌​റാ​ൻ മം​ദാ​നി​ക്ക് യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ മ​റു​പ​ടി​യു​മാ​യി നെ​ത​ന്യാ​ഹു

ന്യൂ​യോ​ർ​ക്ക്: ഗാ​സ​യി​ൽ ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം "നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ നു​ണ" എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ്, ത​നി​ക്കെ​തി​രെ വം​ശ​ഹ​ത്യാ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റ്  ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സൊ​ഹ്‌​റാ​ൻ മം​ദാ​നി​ക്ക് നെ​ത​ന്യാ​ഹു ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. 

ഗാ​സ​യി​ൽ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഇ​സ്രാ​യേ​ൽ എ​ണ്ണ​മ​റ്റ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് നെ​ത​ന്യാ​ഹു അ​വ​കാ​ശ​പ്പെ​ട്ടു. പോ​ളി​യോ വാ​ക്‌​സി​നേ​ഷ​നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത് ഇ​തി​ന് തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം, ഇ​സ്രാ​യേ​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ നാ​ണി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക് മേ​യ​ർ സൊ​ഹ്‌​റാ​ൻ മം​ദാ​നി ഹ​മാ​സ് അ​നു​കൂ​ലി​യാ​ണെ​ന്നും ജൂ​ത​വി​രു​ദ്ധ​നാ​ണെ​ന്നും നെ​ത​ന്യാ​ഹു ആ​രോ​പി​ച്ചു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജൂ​ത​ന്മാ​രു​ള്ള ന്യൂ​യോ​ർ​ക്കി​ൽ ഇ​ന്ന് അ​വ​ർ സു​ര​ക്ഷി​ത​ര​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"എ​ന്നെ നി​ശ​ബ്ദ​നാ​ക്കാ​ൻ ക​ഴി​യി​ല്ല": "നി​ങ്ങ​ൾ​ക്ക് എ​ന്നെ​യോ സ​ത്യ​ത്തെ​യോ നി​ശ​ബ്ദ​നാ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ ന​ട​ത്തു​ക​യ​ല്ല, മ​റി​ച്ച് വം​ശ​ഹ​ത്യ ത​ട​യു​ക​യാ​ണ് ചെ​യ്ത​ത്," നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ജൂ​ത​ന്മാ​ർ പ്ര​തി​രോ​ധ​മി​ല്ലാ​തെ കൊ​ല്ല​പ്പെ​ട്ടി​രു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും, ഇ​ന്ന് ത​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി ഒ​രു രാ​ജ്യ​വും സൈ​ന്യ​വു​മു​ണ്ടെ​ന്നും പ്ര​ഖ്യാ​പി​ച്ച നെ​ത​ന്യാ​ഹു, എ​ല്ലാ​വ​രും ചേ​ർ​ന്ന് "അ​പ​രി​ഷ്കൃ​ത​ർ​ക്കെ​തി​രെ" പോ​രാ​ട​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.



Latest News

Corehub Up